ബെംഗളൂരു: വിരാട് കോഹ്‍ലിയെയും ഗൗതം ഗംഭീറിനെയും പോലെ സമീപകാലത്ത് വീറോടെ ‘കൊമ്പുകോർക്കുന്ന’ ക്രിക്കറ്റ് താരങ്ങൾ അധികമുണ്ടാകില്ല. കളത്തിനുപുറ​ത്ത് നിശിത വിമർശനങ്ങളുമായി തുടരുന്നതിനിടയിൽ ഇരുവരും ​ചിന്നസ്വാമി സ്റ്റേഡിയത്തിൽ മുഖാമുഖം കണ്ടത് വെള്ളിയാഴ്ച രാത്രി നടന്ന റോയൽ ചല​ഞ്ചേഴ്സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിലെ സവിശേഷ മുഹൂർത്തം കൂടിയായി.

റോയൽ ചല​ഞ്ചേഴ്സിന്റെ സ്റ്റാർ ​​െപ്ലയറാണ് കോഹ്‍ലിയെങ്കിൽ ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററാണ്. കളിക്കിടെയാണ് ഗ്രൗണ്ടിൽ ഇരുവരും കണ്ടത്. കണ്ടമാത്രയിലെ ഹസ്തദാനത്തിനുശേഷം ഇരുവരും ആലിംഗനം ചെയ്തത് ടെലിവിഷൻ കാമറകൾ തത്സമയം ഒപ്പിയെടുത്തു. ഇരുവരും തമ്മിൽ സ്നേഹത്തോടെ അൽപസമയം സംഭാഷണത്തിലേർപ്പെടുകയും ചെയ്തു. ഏറെ ശ്രദ്ധ നേടിയ ആ നിമിഷം സമൂഹ മാധ്യമങ്ങളിലും വൈറലായി. ആ ആലിംഗനം വിഷയമായി ട്രോളുകൾക്കും പഞ്ഞമുണ്ടായില്ല.ക്രിക്കറ്റ് ആരാധകർക്കു മാത്രമല്ല, മുൻ താരങ്ങൾക്കും അതേക്കുറിച്ച് പലതും പറയാനുണ്ടായിരുന്നു. കമന്ററി ബോക്സിലുണ്ടായിരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ സുനിൽ ഗവാസ്കറും രവി ശാസ്ത്രിയും വരെ ആ ‘സുന്ദര’ നിമിഷത്തോട് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here