തൃശ്ശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് ദിനത്തില്‍ ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലേക്ക് പോകുന്നതിനും തിരിച്ച് പോരുന്നതിനും പൊതുഗതാഗത സംവിധാനത്തിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നതിന് തൃശൂര്‍ ജില്ലാ ബസ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കും, കെ എസ് ആര്‍ ടി സി അധികൃതര്‍ക്കും നിര്‍ദേശം നല്‍കുന്നതിന് ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് നോഡല്‍ ഓഫീസറായ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ ചുമതലപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here