വിയ്യൂർ: പുതിയിടം കൃഷിഭൂമിയിലെ മധുരച്ചോളം വിളവെടുപ്പ് ട്രാൻസ്‌പോർട്ട് ഡെപ്യൂട്ടി കമ്മിഷണർ ജയിംസ് ഉദ്ഘാടനം ചെയ്തു. റാഗി വിളവെടുപ്പ് കൃഷി ഓഫീസർ ചിത്ര ഗംഗാധരൻ ഉദ്ഘാടനം നിർവഹിച്ചു. ഡി.ഐ.ജി (സെൻട്രൽ സോൺ ) പി. അജയകുമാർ മുഖ്യാതിഥിയായി. സൂപ്രണ്ട് കെ. അനിൽകുമാർ, അസി. സൂപ്രണ്ട് രജീഷ്, പി.ടി. ശശികുമാർ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സുധീർ, അശോകൻ, ബിനോയ്, അഖിൽ ജോസഫ് എന്നിവർ പങ്കെടുത്തു. പുതിയിടം കൃഷിഭൂമിയിൽ നിന്നും ഇതിനകം അര ടൺ വിഷരഹിത പച്ചക്കറികൾ ലഭിച്ചു. ഇന്നലെ വിളവെടുത്ത മധുരച്ചോളം 20 രൂപ നിരക്കിൽ സ്റ്റാഫും അതിഥികളും ചേർന്ന് വാങ്ങി. ആദ്യമായാണ് സ്വീറ്റ് കോൺ വിളവെടുപ്പ് വിജയമാകുന്നതെന്ന് കൃഷി ഓഫീസർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here