കോഴിക്കോട് : മദ്ധ്യവേനലവധിക്കാലത്ത് കുട്ടികളുടെ കായിക ശേഷി പരിപോഷിപ്പിക്കാൻ പഞ്ച് സെന്ററുകളിൽ ബോക്സിംഗ് പരിശീലനം നൽകുന്നു. കോഴിക്കോട് ജില്ലയിലെ എരഞ്ഞിക്കൽ പി.വി.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌പോർട്സ് കേരള ഫൗണ്ടേഷനാണ് ഏപ്രിൽ 4 മുതൽ മേയ് 31 വരെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സംസ്ഥാന സർക്കാർ കായിക യുവജന കാര്യാലയം വഴി നടപ്പിലാക്കുന്ന ഗ്രാസ്റൂട്ട് ലെവൽ ബോക്സിംഗ് പരിശീലന പദ്ധതിയാണ് പഞ്ച്. രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനങ്ങൾ നൽകി സംസ്ഥാനത്ത് ബോക്സിംഗ് പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.തെരഞ്ഞെടുത്ത സ്‌കൂളുകളിൽ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് പഞ്ച് സെന്ററുകൾ പ്രവർത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here