കോഴിക്കോട് : ലോക നാടകദിനത്തോടനുബന്ധിച്ച് ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷന്റെ (ഇപ്റ്റ)ആഭിമുഖ്യത്തിൽ കോഴിക്കോട്ട് സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അനിൽ മാരാത്ത് ഉദ്ഘാടനം ചെയ്തു. നവോത്ഥാന മുന്നേറ്റങ്ങൾക്ക് ജനകീയ നാടക പ്രസ്ഥാനം വഹിച്ച പങ്ക് എക്കാലത്തും ഓർമ്മിക്കപ്പെടുമെന്നും വർത്തമാനകാലസാമൂഹ്യ അന്തരീക്ഷത്തിൽ ജനങ്ങളുമായി സംവദിക്കാൻ ഏറ്റവും ശക്തമായ കലാരൂപമാണ് നാടകമെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു. ജില്ലാസെക്രട്ടറി സി.പി.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കല സമാധാനമാണന്ന ഈ വർഷത്തെ ലോക നാടകദിന സന്ദേശം ഇപ്റ്റ ജില്ലാജോ.സെക്രട്ടറി രാജൻ ഫറോക്ക് അവതരിപ്പിച്ചു.
പി. പ്രേംകുമാർ, പി.വി.മാധവൻ, കെ.മഹേശ്വരി, എന്നിവർ സംസാരിച്ചു. ഇപ്റ്ര സിറ്റി കമ്മിറ്റി സെക്രട്ടറി സി.സുബ്രമണ്യൻ സ്വാഗതവും ടി.കനീഷ് നന്ദിയും പറഞ്ഞു. തുടർന്ന് നാടകഗാനാലാപനവും നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here