പുനലൂര്‍ : കൊടുംചൂടില്‍ വെന്തുരുകി കൊല്ലത്തിന്റെ കിഴക്കന്‍ മേഖല. രണ്ടാഴ്ചയ്ക്ക് ഇടയില്‍ ഇരുപതിലധികം ആളുകള്‍ക്കാണ് പുനലൂരില്‍ മാത്രം സൂര്യാതപമേറ്റത്.പുനലൂര്‍ അടക്കുന്നുള്ള സ്ഥലങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞതും ചൂട് കാരണമെന്നാണ് വിലയിരുത്തല്‍. കടുത്ത ചൂട് പുനലൂരിലെ പ്രത്യേക കാലാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനു സര്‍ക്കാര്‍ ഏജന്‍സികള്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേമുണ്ട്. കൊല്ലം ഉള്‍പ്പെടെ മൂന്ന് ജില്ലകള്‍ക്കാണ് ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും താപനില ഉയരുമെന്ന് മുന്നറിയിപ്പിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.ഇന്നലെ പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ചിരുന്നു. റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്. 41.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here