വണ്ടൂർ: നെഹ്റു കലാ, ​സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലുള്ള
നാലു ദിവസത്തെ പുസ്തകോത്സവത്തിന് ടൗൺ സ്‌ക്വയറിൽ
തുടക്കമായി. ആപ്പിൾ ബുക്ക്സ്, ലോഗോസ് ബുക്ക്സ്, മാക്ബത്ത് തുടങ്ങിയ പ്രസാധകരുടെ ആയിരക്കണക്കിന് പുസ്‌തകങ്ങളുണ്ട്. മാക്ക്ബത്ത് പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ എം. എ. ഷഹനാസ് , പുലിക്കോട്ടിൽ ഹൈദർ കലാപഠന കേന്ദ്രം ജനറൽ സെക്രട്ടറി പി.പി. റഹ്മത്തുള്ളയ്ക്ക് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. നീലേങ്ങോടൻ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു. പി. ഉണ്ണികൃഷ്ണൻ, കെ.ടി. അബ്ദുള്ളക്കുട്ടി, ശരത് ബാബു, ഹരിനാരായണൻ, പി. ശിഖ, തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here