പ്രമാടം : വന്യജീവി ആക്രമണം രൂക്ഷമായ കോന്നി വനമേഖലയ്ക്ക് രക്ഷയൊരുക്കാൻ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) രൂപീകരിക്കുന്നു. ഇതിനായുള്ള വനംവകുപ്പിന്റെ ശുപാർശ സംസ്ഥാന സർക്കാർ അംഗീകരിച്ചു. ജില്ലയിൽ റാന്നി ഫോറസ്റ്റ് ഡിവിഷനിലാണ് റാപ്പിഡ് റെസ്പോൺസ് ടീം ഇപ്പോഴുള്ളത്. കോന്നി വനമേഖലയിൽ അടിയന്തര സാഹചര്യങ്ങളിൽ റാന്നി ടീമിന്റെ സഹായമാണ് തേടുന്നത്. ആർ.ആർ.ടി നിലവിൽ വരുന്നതോടെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ തസ്തിക ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറായും ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികകൾ ഫോറസ്റ്റ് ഓഫീസർ തസ്തികയായും ഉയർത്തും

LEAVE A REPLY

Please enter your comment!
Please enter your name here