എടപ്പാൾ: ജില്ലയിൽ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ എടപ്പാൾ ടൗണിലെ ശീതളപാനീയ വിൽപ്പനശാലകൾ, തട്ടുകടകൾ, ഭക്ഷണ വിൽപ്പനശാലകൾ, ഹോട്ടൽ എന്നിവിടങ്ങളിൽ രാത്രി കാല ശുചിത്വ പരിശോധന നടത്തി.ഭക്ഷണം പാകം ചെയ്യുന്നവരുടെ മെഡിക്കൽ പരിശോധന റിപ്പോർട്ട്, കുടിവെള്ളത്തിന്റെ പരിശോധന റിപ്പോർട്ട്, മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ, പരിസര ശുചിത്വം എന്നിവ പരിശോധിച്ച് ആവിശ്യമായ നിർദേശങ്ങൾ നൽകി.തൃക്കണാപുരം സാമൂഹികാരോഗ്യകേന്ദ്രം ഹെൽത്ത് സൂപ്പർ വൈസർ സി.ആർ.ശിവപ്രസാദ്, വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ശോഭനകുമാരി, സതീഷ് അയ്യാപ്പിൽ, കെ.ജി. നിനു, രേഷ്മ പ്രവീൺ എന്നിവർ നേതൃത്വം നൽകി. രാത്രി കാല ശുചിത്വ പരിശോധന പരിപാടി തുടരുമെന്നും ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്ഥീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here