ന്യൂഡൽഹി : 2024 മെയ് മാസത്തെ അവധി കലണ്ടര്‍ പുറത്തുവിട്ട് ആര്‍ബിഐ. 14 ദിവസമാണ് പല സംസ്ഥാനങ്ങളിലായി ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനത്തെയും ആഘോഷങ്ങളും, പ്രാദേശിക അവധികളും, ദേശീയ അവധികളും, രണ്ടാംശനി, നാലാംശനി,ഞായര്‍ തുടങ്ങി എല്ലാ അവധികളും ഉള്‍പ്പെടുത്തിയുള്ള ലിസ്റ്റാണ് ആര്‍ബിഐ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തൊഴിലാളി ദിനമായ മെയ് ദിനത്തില്‍ തുടങ്ങി 26വരെയാണ് അവധികള്‍ വരുന്നത്.മെയ് 1– മെയ്ദിനവും മഹാരാഷ്ട്ര ദിനവും ആയതിനാല്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്,അസ്സം, ആന്ധ്രപ്രദേശ്, തെലങ്കാന, മണിപ്പൂര്‍,ബംഗാള്‍,ഗോവ,ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ പൊതുഅവധി ആയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here