പാലാ: ചരിത്ര പ്രസിദ്ധമായ അരുവിത്തുറ ദേവാലയത്തിലേക്ക് തീർത്ഥാടകരുടെ പ്രവാഹം പീഡാനുഭവ വാരത്തിലും തുടരുന്നു. അരുവിത്തുറ വല്ല്യച്ചൻമലയിലേക്കും തീർത്ഥാടകർ എത്തുന്നുണ്ട്. അരുവിത്തുറ പള്ളിയിൽ ഇന്ന് 7ന് കാൽകഴുകൾ ശുശ്രൂഷ, നാളെ ദുഃഖവെള്ളിയാഴ്ച രാവിലെ 7ന് ദേവാലയത്തിൽ പീഡാനുഭവ ശുശ്രൂഷ ആരംഭിക്കും. 8.30ന് പള്ളിയിൽ നിന്നും വല്ല്യച്ചൻ അടിവാരത്തേയ്ക്ക് ജപമാല പ്രദക്ഷിണവും തുടർന്ന് മലയയടിവാരത്തു നിന്ന് 9ന് കുരിശിന്റെ വഴി. ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴു മുതൽ തീർത്ഥാടകർക്കായി നേർച്ചകഞ്ഞി വിതരണവും ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here