എറണാകുളം: കേരള സ്റ്റേറ്റ്  സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ  പ്രവർത്തിക്കുന്ന  സ്പോർട്സ് അക്കാദമികളിലേക്ക്  2024 – 2025 വർഷം 7 ,8 ക്‌ളാസുകളിലേക്കും പ്ലസ് വൺ,  ഒന്നാം വർഷ ഡിഗ്രി ക്ലാസുകളിലേക്കും, അണ്ടർ -14  വിമൻസ് ഫുട്ബോൾ അക്കാദമികളിലേക്കും കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി സോണൽ തല സെലക്ഷൻ ഏപ്രിൽ 16 മുതൽ 30 വരെ നടത്തും.

 അത്‌ലറ്റിക്‌സ്, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, വോളീബോൾ എന്നീ ഇനങ്ങളിൽ ജില്ലാ സെലക്ഷനിൽ പങ്കെടുത്ത് യോഗ്യത നേടിയവർക്ക് മാത്രമേ സോണൽ സെലക്ഷനിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. തായ്‌ക്വോണ്ടോ, ജൂഡോ, സ്വിമ്മിങ്, ഖോ-ഖോ, കബഡി, സൈക്ലിംഗ്, ഫെൻസിങ്, ബോക്സിങ്, ആർച്ചെറി, റെസ്ലിങ്, നെറ്റ്ബോൾ, ഹോക്കി, ഹാൻഡ്‌ബോൾ, സോഫ്റ്റ് ബോൾ (കോളേജ് മാത്രം ), വെയിറ്റ്‌ലിഫ്റ്റിംഗ്  (കോളേജ് മാത്രം ) എന്നീ കായികയിനങ്ങളിലേക്ക് നേരിട്ട് സോണൽ സെലക്ഷനിൽ പങ്കെടുക്കാം. കനോയിങ് ആ൯്റ് കയാക്കിങ്, റോവിങ് കായിക ഇനങ്ങളിൽ  ആലപ്പുഴ ജില്ലയിലാണ് സെലക്ഷൻ. എറണാകുളം ജില്ലയിൽ നിന്നുള്ള കായിക താരങ്ങൾക്ക് സ്കൂൾ, പ്ലസ് വൺ  ക്ലാസുകളിലേക്ക്  ഏപ്രിൽ 20 നും ഒന്നാം വർഷ ഡിഗ്രി ക്ലാസിലേക്ക് ഏപ്രിൽ 21 നും തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ എത്തി സോണൽ സെലെക്ഷനിൽ പങ്കെടുക്കാം.

 സെലക്ഷനിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ  www.sportscouncil.kerala.gov.in വെബ്സൈറ്റിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ ഫോൺ : 0487-2332099

LEAVE A REPLY

Please enter your comment!
Please enter your name here