പെരുമ്പാവൂർ : ഇൻസ്പെയർ പെരുമ്പാവൂർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജയഭാരത് കോളജുമായി ചേർന്ന് കീം ,നീറ്റ് എന്നിവയുടെ സൗജന്യ ഓൺലൈൻ എൻട്രൻസ് പരിശീലനം 11ന്  ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു . മേയ് 17ന് അവസാനിക്കും. കീമിന്റെ  മാതൃക പ്രവേശന പരീക്ഷ മേയ് 21നും 22നും  നീറ്റിന്റെ മാതൃക പ്രവേശന പരീക്ഷ 24നും  25 നും നടത്തും. നിശ്ചിത സ്കോറിന് മുകളിൽ ലഭിക്കുന്നവർക്ക് ഒരുലക്ഷം രൂപ വരെ സ്കോളർഷിപ്പുകൾ ജയഭാരത് കോളേജുമായി ബന്ധപ്പെട്ട് ലഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.  75599 99196.

LEAVE A REPLY

Please enter your comment!
Please enter your name here