കൊച്ചി: സൈബര്‍ സുരക്ഷയുടെ പ്രാധാന്യവും പ്രതിരോധമാര്‍ഗ്ഗങ്ങളെയും സംബന്ധിച്ചു കൊച്ചി മെട്രോയും ടെക്‌നോവാലി സോഫ്റ്റ്‌വെയര്‍ ഇന്ത്യയും ചേര്‍ന്ന് ഏക ദിന ശില്പശാല നടത്തി. കൊച്ചി മെട്രോയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന പരിപാടിയില്‍ കൊച്ചി മെട്രോയുടെ ജീവനക്കാര്‍ പങ്കെടുത്തു .

സൈബര്‍ ഇടങ്ങള്‍ സുരക്ഷി തമായി ഉപയോഗപ്പെടുത്താനും അത് വഴി സൈബര്‍ സെക്യൂരിറ്റിയിലുള്ള നൂതനമായ പ്രോഗ്രാമുകളെ കുറിച്ചുള്ള അവബോധനം നല്‍കുകയുമായിരുന്നു ഈ ശില്പശാലയിലൂടെ ലക്ഷ്യമിട്ടത് .ടെക്‌നോവലിയുടെ സിഇഒ രാജേഷ് കുമാര്‍ നയിച്ച പരിപാടിയില്‍ കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ സൈബര്‍ സെക്യൂരിറ്റിയുടെ കാലിക പ്രസക്തിയെ കുറിച്ച് സംസാരിച്ചു. ടെക്‌നോ വാലിയിലെ സൈബര്‍ സെക്യൂരിറ്റി മേഖലയിലെ വിദഗ്ദ്ധരും പരിശീലകരും ശില്പശാലയില്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here