തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിനു കീഴിൽ എറണാകുളം ജില്ലയിൽ കലൂരിലും (0484-2347132/8547005008) കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116/8547005015), മലപ്പുറം ജില്ലയിൽ വാഴക്കാട് (0483-2725215/8547005009), വട്ടംകുളം (0494-2681498/8547005012), പെരിന്തൽമണ്ണ (04933-225086/8547021210) എന്നിവിടങ്ങളിലും കോട്ടയം ജില്ലയിൽ പുതുപ്പള്ളി (0481-2351485/8547005013)യിലും, ഇടുക്കി ജില്ലയിൽ മുട്ടം, തൊടുപുഴ (04862-255755/8547005014)യിലും പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി (0469-2680574/8547005010)യിലും പ്രവർത്തിക്കുന്ന  ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ 2024-25 അദ്ധ്യയനവർഷത്തിൽ എട്ടാം സ്റ്റാന്റേർഡ് പ്രവേശനത്തിന് അപേക്ഷിക്കുവാനുള്ള തീയതി ഏപ്രിൽ നാലിനു വൈകിട്ട് അഞ്ചു വരെ നീട്ടി. അപേക്ഷകൾ നേരിട്ടും, ihrd.kerala.gov.in/ths എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായും സമർപ്പിക്കാം. അപേക്ഷകൾ  ഓൺലൈനായി ഏപ്രിൽ മൂന്നു വരെയും സ്‌കൂളിൽ നേരിട്ട് നാലിനു വൈകുന്നേരം അഞ്ചു മണിവരെയും സമർപ്പിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here