കാലടി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കാംപസുകളിലും 2024-25 അധ്യയനവർഷത്തെ എം.എ., എം.എസ്‌സി., എം.എസ്.ഡബ്ല്യു., എം.എഫ്.എ., എം.പി.ഇ.എസ്., പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി മേയ് അഞ്ചുവരെ നീട്ടിയതായി സർവകലാശാല അറിയിച്ചു.ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എം.എ./എം.എസ്‌സി./എം.എസ്.ഡബ്ല്യു. കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാനാകും.

മേയ് അഞ്ചുവരെ ഓൺലൈനിൽ അപേക്ഷ നൽകാം. ഹാൾ ടിക്കറ്റ് ഒൻപതുവരെ ഡൗൺലോഡ് ചെയ്യാം. മേയ് 15 മുതൽ 18 വരെ സർവകലാശാലയുടെ മുഖ്യകാംപസിലും പ്രാദേശിക കാംപസുകളിലുമായാണ് പ്രവേശനപരീക്ഷ. 30-ന് റാങ്കുപട്ടിക പ്രസിദ്ധീകരിക്കും. ജൂൺ 19-ന് പി.ജി. ക്ലാസുകൾ തുടങ്ങും. വിശദവിവരങ്ങൾക്ക് www.ssus.ac.in.

LEAVE A REPLY

Please enter your comment!
Please enter your name here