മാവേലിക്കര : വെക്കം സത്യഗ്രഹത്തിൻറെ 100ാം വാർഷികാചരണം വിദ്യാധിരാജ ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആചാരണ സമിതിയുടെ നേതൃത്വത്തിൽ വൈക്കത്തു നടന്നു. എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗവും ആർ.ഡി.സി ചെയർമാനുമായ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ ഗിരിവനം മോഹൻ അദ്ധ്യക്ഷനായി. ചരിത്രകാരൻ ജോർജ് തഴക്കര വൈക്കം സത്യഗ്രഹ ശതാബ്ദി പ്രഭാഷണം നടത്തി. റെജി പാറപ്പുറത്ത്, എം.കെ.കണ്ണൻ, എൻ.വേണുഗോപാൽ തലയോലപ്പറമ്പ്, തോമസ് വാഴക്കുന്നം എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി തഴക്കര ഗുരു നിത്യചൈതന്യയതി വായനശാലയിൽ ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണഗുരുവിൻറെയും സ്വാധീനം വൈക്കം സത്യഗ്രഹത്തിൽ എന്ന വിഷയത്തിൽ സെമിനാർ നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here