കൊല്ലം : തിരഞ്ഞെടുപ്പുകളുടെ ചരിത്രവും വര്‍ത്തമാനവും നിറഞ്ഞ ചോദ്യങ്ങള്‍ക്ക് കൃത്യതയോടെ ഉത്തരം നല്‍കി ആതിഥേയ ജില്ല. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീപിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലാണ് തലമുറഭേദമില്ലാതെ മൂന്ന് ജില്ലകളിലെ മത്സരാര്‍ഥികള്‍ മാറ്റുരച്ചത്. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. വോട്ടവകാശ വിനിയോഗത്തില്‍ മുന്നിലെത്താനായി എല്ലാവരും പരിശ്രമിക്കണമെന്നും അതുവഴി ജനാധിപത്യസംവിധാനത്തെ സാര്‍ഥകമാക്കാനാകുമെന്നും പറഞ്ഞു.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവരാണ് പങ്കെടുത്തത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍, 1951 മുതല്‍ 2024 വരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രം (ലോക്‌സഭ, നിയമസഭ) ഇന്ത്യന്‍ – കേരള രാഷ്ട്രീയത്തിലെ പ്രമുഖ സംഭവങ്ങള്‍, കൗതുക വിവരങ്ങള്‍, ആനുകാലിക തിരഞ്ഞെടുപ്പ് വിവരങ്ങള്‍ എന്നിവയിലായിരുന്നു ചോദ്യങ്ങള്‍. 1888 മുതലുള്ള നാട്ടുരാജ്യങ്ങള്‍, സ്വാതന്ത്ര്യസമരം, പ്രാദേശിക ഭരണകൂടം എന്നിവ സംബന്ധിച്ചുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നു. മത്സരവിജയികള്‍ക്ക് ജില്ലാ കലക്ടര്‍ ക്യാഷ് അവാര്‍ഡ് നല്‍കി. എഡിഎം സി.എസ് അനില്‍, സ്വീപ്പ് നോഡല്‍ ഓഫീസര്‍ വി.സുദേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ ടീമുകളെ ഉള്‍പ്പെടുത്തിയ മെഗാ ഫൈനല്‍ മത്സരം 23 നു തിരുവനന്തപുരത്ത് നടത്തും .

യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ ടീമുകള്‍ –

വി.ആര്‍. ശരത് ,ആര്‍.ഷിബു (കൊല്ലം)

ഹരികൃഷ്ണന്‍ ,എസ്.ദീപു (കൊല്ലം)

സി.ഗംഗാധരന്‍ തമ്പി ,നബീല്‍ ബാദര്‍ (ആലപ്പുഴ)

LEAVE A REPLY

Please enter your comment!
Please enter your name here