പാ​ല​ക്കാ​ട്: ത​ദ്ദേ​ശ സ്ഥാ​പ​ന ത​ല​ത്തി​ൽ മാ​ലി​ന്യ ശേ​ഖ​ര​ണ-​സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ ചു​മ​ത​ല ഇ​ന്റേ​ണ​ൽ വി​ജി​ല​ൻ​സ് ഓ​ഫി​സ​ർ​മാ​ർ​ക്ക്. പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വാ​തി​ൽ​പ്പ​ടി ശേ​ഖ​ര​ണം 50 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ഈ ​ചു​മ​ത​ല​പ്പെ​ടു​ത്ത​ൽ.കൂ​ടു​ത​ൽ മാ​ലി​ന്യം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​വ​രി​ൽ (ബ​ൾ​ക്ക് വേ​സ്റ്റ് ജ​ന​റേ​റ്റേ​ഴ്സ്) നി​ന്നു​ള്ള മാ​ലി​ന്യ​നീ​ക്കം എ​ങ്ങ​നെ ന​ട​ക്കു​ന്നു​വെ​ന്ന​തി​ന്റെ വി​ല​യി​രു​ത്ത​ൽ ശ​രി​യാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ ത​ല​ത്തി​ലെ വി​ല​യി​രു​ത്ത​ൽ. ഈ ​മേ​ഖ​ല​യി​ൽ ശ്ര​​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് നി​ര​ന്ത​ര വി​ല​യി​രു​ത്ത​ൽ വേ​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ചു​മ​ത​ല ഇ​ന്റേ​ണ​ൽ വി​ജി​ല​ൻ​സ് ഓ​ഫി​സ​ർ​മാ​ർ​ക്ക് വി​ഭ​ജി​ച്ച് ന​ൽ​കാ​ൻ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ​മാ​ർ​ക്ക് ത​ദ്ദേ​ശ​വ​കു​പ്പ് അ​ഡീ​ഷ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here