കോട്ടയം: സർവോദയ പക്ഷം പ്രമാണിച്ച് ഇന്നുമുതൽ (ഫെബ്രുവരി 9) 14 വരെ ഖാദി തുണിത്തരങ്ങൾക്ക് 30% സർക്കാർ റിബേറ്റ് നൽകുന്നു. റിബേറ്റ് മേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്നു മൂന്നുമണിക്ക് സി.എസ്.ഐ കോംപ്ലക്സിലുളള ഖാദി ഗ്രാമ സൗഭാഗ്യയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിർവഹിക്കും. ഖാദി ബോർഡംഗം കെ.എസ് രമേഷ് ബാബു അധ്യക്ഷത വഹിക്കും. ചടങ്ങിൽ കോട്ടയം നഗരസഭാംഗം ജിബി ജോൺ ആദ്യവിൽപന നിർവഹിക്കും. 2023 ഓണം മേള മെഗാ സമ്മാന പദ്ധതിയിൽ മൂന്നാം സമ്മാനമായി ലഭിച്ച ഒരു പവൻ സ്വർണ്ണ നാണയം ചടങ്ങിൽ വിതരണം ചെയ്യും.
സി.എസ്.ഐ കോംപ്ലക്സ്, ബേക്കർ ജംക്ഷൻ, കോട്ടയം ഫോൺ-04812560587, റവന്യു ടവർ,ചങ്ങനാശ്ശേരി ഫോൺ-0481 2423823, ഏദൻ ഷോപ്പിംഗ്കോംപ്ലക്സ്, ഏറ്റുമാനൂർ ഫോൺ-04812535120, കാരമൽ ഷോപ്പിംഗ് കോംപ്ലക്സ്, വൈക്കം ഫോൺ-04829233508, മസ്ലിൻ യൂണിറ്റ് ബിൽഡിംഗ് ഉദയനാപുരം ഫോൺ-9895841724 കുറവിലങ്ങാട് ഭാരത് മാത കോപ്ലക്സ്, എന്നീ ഖാദി ഗ്രാമ സൗഭാഗ്യകളിൽ വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങൾ വിൽപനക്ക് ഒരുക്കിയതായി പ്രോജക്ട് ഓഫീസർ അറിയിച്ചു.