കോട്ടയം: സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്കുവേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സമാശ്വാസ ഫണ്ട് പദ്ധതിയുടെ കോട്ടയം ജില്ലയിലെ അഞ്ചാം ഗഡുവിന്റെ വിതരണോദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക്  ചെറുവാണ്ടൂർ കെ.എൻ.ബി ഓഡിറ്റോറിയത്തിൽ സഹകരണ -തുറമുഖ വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. 320 അംഗങ്ങൾക്കായി കോട്ടയം ജില്ലയിൽ അഞ്ചാം  ഗഡുവായി 69.6 ലക്ഷം രൂപയാണ് അനുവദിച്ചത്. പ്രാഥമിക സഹകരണ സംഘങ്ങളിലെ ഗുരുതര രോഗങ്ങൾ ബാധിച്ച അംഗങ്ങൾക്ക് ആശ്വാസമായി 50,000 രൂപ വരെ സഹായമായി സഹകരണ വകുപ്പ് അനുവദിക്കുന്നതാണ് പദ്ധതി. പ്രാഥമിക സഹകരണ സംഘങ്ങളുടെ ലാഭത്തിൽനിന്നു മാറ്റിവച്ച വിഹിതം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്താകെ അർഹരായ 2239 അംഗങ്ങൾക്കു 4.94 കോടി രൂപയാണ് വിതരണം ചെയ്യു്ന്നത്.
ചടങ്ങിൽ ബാങ്കുകൾക്കുള്ള ചെക്ക് വിതരണം തോമസ് ചാഴികാടൻ എം.പി നിർവഹിക്കും. ചടങ്ങിൽ സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യപ്രഭാഷണം നടത്തും. ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്ജ് , ഏറ്റുമാനൂർ നഗരസഭാ പ്രതിപക്ഷനേതാവ് ഇ.എസ് ബിജു,വിവിധ സഹകരണ യൂണിയൻ സർക്കിളുകളിലെ ചെയർമാൻമാരായ ജോൺസൺ പുളിക്കയിൽ, പി. ഹരിദാസ്, സതീഷ് ചന്ദ്രൻ നായർ, അഡ്വ. ജോസഫ് ഫിലിപ്പ്  സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എൻ. വിജയകുമാർ, സഹകരണ സംഘം ജോയിന്റ് ഡയറക്ടർ (ഓഡിറ്റ്) ജയമ്മ എന്നിവർ പ്രസംഗിക്കും

LEAVE A REPLY

Please enter your comment!
Please enter your name here