ലമുടിയുടെ ആരോഗ്യം പലരേയും അലട്ടുന്ന വലിയ പ്രശ്‌നമാണ്. തലമുടി കൊഴിയുന്നതിന് നിരവധി കാരണങ്ങളുണ്ട്.പലപ്പോഴും വിറ്റാമിനുകളുടെ കുറവും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളുടെ കുറവുമാണ് തലമുടി കൊഴിച്ചിലിന് പ്രധാന കാരണമാകുന്നത്. തലമുടി വളരാന്‍ ആവശ്യമായ പോഷകങ്ങളും എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്നും അറിഞ്ഞിരിക്കാം.ഒമേഗ 3 ഫാറ്റി ആസിഡ് തലമുടിയുടെ വളരാന്‍ ആവശ്യമായ ഒന്നാണ്. ഇതിനാല്‍ ഇതടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും തലമുടി വളരാന്‍ ഗുണം ചെയ്യും. തലയോട്ടിയിലെ രക്തയോട്ടം കൂട്ടാനും മുടി വളരാനും ഇവ സഹായിക്കിക്കുന്നത്.ഫ്‌ളാക്‌സ്‌സീഡ്, ചിയ സീഡ്, വാള്‍നട്‌സ് തുടങ്ങിയ ഭക്ഷണത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.തലമുടി വളരാന്‍ ബയോട്ടിന്‍ അഥവാ വിറ്റാമിന്‍ ബി7 വളരെ ആവശ്യമാണ്. ബയോട്ടിന്റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തലമുടി കൊഴിച്ചില്‍ ഉള്ളവര്‍ ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗുണം ചെയ്യും. നട്‌സുകള്‍, വിത്തുകള്‍, മുട്ട, മഷ്‌റൂം, മധുരക്കിഴങ്ങ്, സാല്‍മണ്‍ ഫിഷ്, പയറുവര്‍ഗങ്ങള്‍, പാല്‍, പാലുത്പ്പന്നങ്ങള്‍ തുടങ്ങിയവയിലൊക്കെ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.(ശദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

LEAVE A REPLY

Please enter your comment!
Please enter your name here