തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ക​ള്‍ വീ​ണാ വി​ജ​യ​നു​മെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ വി​ധി ഇ​ന്ന്. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ തി​രു​വ​ന​ന്ത​ര​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ന്ന​ത്.

കോ​ട​തി നേ​രി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സി​എം​ആ​ർ​എ​ൽ എ​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന് ധാ​തു​മ​ണ​ൽ ഖ​ന​ന​ത്തി​ന് വ​ഴി​വി​ട്ട സ​ഹാ​യം ന​ൽ​കി​യ​തി​ന് പ്ര​തി​ഫ​ല​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍​ക്ക് മാ​സ​പ്പ​ടി ന​ൽ​കി​യെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​രോ​പ​ണം.സ്വ​കാ​ര്യ ക​മ്പ​നി​ക്ക് വ​ഴി​വി​ട്ട സ​ഹാ​യം ന​ൽ​കി​യ​തി​ന് തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കാ​ൻ മാ​ത്യു​കു​ഴ​ൽ നാ​ട​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ചി​ല രേ​ഖ​ക​ള്‍ കു​ഴ​ൽ​നാ​ട​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ഹാ​ജ​രാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​രേ​ഖ​ളി​ലൊ​ന്നും സ​ർ​ക്കാ​ർ വ​ഴി​വി​ട്ട് സ​ഹാ​യം ചെ​യ്ത​താ​യി ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന് വി​ജി​ല​ൻ​സും വാ​ദി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here