തേങ്ങാ ചോറ്. ഒരു തവണ ഉണ്ടാക്കി കഴിച്ചാൽ രുചി കൊണ്ട് തന്നെ നിങ്ങൾ ഇടയ്ക്കിടെ ഈ തേങ്ങാ ചോറ് ഉണ്ടാക്കും. മട്ട, കുറുവ, ജീരകശാല, ബസ്മതി അടക്കമുള്ള എല്ലാ തരം അരി ഉപയോഗിച്ചും ഈ തേങ്ങ ചോറ് തയാറാക്കാം.തേങ്ങപ്പാൽ ചേർത്തും തേങ്ങ ചിരകിയിട്ടും ഇത് ഉണ്ടാക്കാം.

ചേരുവകള്‍

ജീരകശാല അരി – ഒരു കപ്പ്, തേങ്ങാപ്പാൽ – ഒന്നര കപ്പ്,ചെറിയ ഉള്ളി – കാൽ കപ്പ് ചെറുതായി ചതച്ചത്,വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ, പച്ചമുളക് – 2 എണ്ണം,മഞ്ഞൾപ്പൊടി – കാൽ ടീ സ്പൂൺ, മല്ലിപ്പൊടി – ഒരു ടീ സ്പൂൺ,പെരും ജീരകം പൊടിച്ചത് – അര ടീ സ്പൂൺ, ഗരം മസാല – അര ടീ സ്പൂൺ,പട്ട, ഏലയ്ക്ക, ഗ്രാംപൂ – രണ്ടെണ്ണം വീതം,ഉപ്പ് – ആവശ്യത്തിന്,കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അര മണിക്കൂർ അരി വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ചെറിയ ഉള്ളി ചതച്ചത്, പട്ട, ഏലയ്ക്ക, ഗ്രാംപൂ എന്നിവ ചേർത്ത് വഴറ്റുക. ശേഷം തേങ്ങപ്പാൽ ചേർക്കുക. ഇതിലേക്ക് പച്ചമുളക്, മല്ലി,മഞ്ഞൾ, ഗരം മസാലപ്പൊടികൾ, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്തിളക്കുക. തിളച്ച് വരുമ്പോൾ ഇതിലേക്ക് കുതിർത്ത് വെച്ച അരി ചേർത്തിളക്കുക. നന്നായി തിളക്കുമ്പോൾ തീ കുറച്ച് വച്ച് 5 മിനിറ്റ് അടച്ച് വേവിച്ചാൽ തേങ്ങ ചോറ് റെഡിയായി. തേങ്ങാപാലിന്‌ പകരം തേങ്ങായിലും ഇത് തയ്യാറാക്കാം.ചൂടുവെള്ളം ചേർത്താൽ മതിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here