ചേരുവകള്‍

ശീമ ചക്ക – 1/2 കിലോഗ്രാം

ചുവന്ന മുളക് – 5 എണ്ണം

ജീരകം – 1 സ്പൂണ്‍

ഇഞ്ചി – 2 സ്പൂണ്‍

പച്ചമുളക് – 2 എണ്ണം

കറിവേപ്പില -2 തണ്ട്

മൈദ -2 സ്പൂണ്‍

ഉപ്പ് -1 സ്പൂണ്‍

റവ -2 സ്പൂണ്‍

എണ്ണ -1/2 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

ശീമ ചക്ക തോല്‍ കളഞ്ഞു ചെറുതായി അരിഞ്ഞു കുക്കറില്‍ വേവിച്ച് എടുക്കുക.ശേഷം മിക്‌സിയില്‍ നന്നായി അരച്ച് എടുക്കാം.അതിലേക്ക് ചുവന്ന മുളക്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചതയ്ക്കുക.അതിലേക്ക് മൈദ, റവ, എന്നിവ ആവശ്യത്തിനു ഉപ്പ് ചേര്‍ത്തു കൊടുക്കുകതുടര്‍ന്ന് കൈ കൊണ്ടു കുഴച്ചു വടയുടെ രൂപത്തിലാക്കി എണ്ണയില്‍ വറത്തു കോരുക.

LEAVE A REPLY

Please enter your comment!
Please enter your name here