കൊല്ലം:ജില്ലയില്‍ വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ്, സുഗമവും സ്വതന്ത്രവും നീതിയുക്തവും ഉറപ്പാക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണം കുടുംബശ്രീ നല്‍കും.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമതലപ്പെടുത്തിയ കുടുംബശ്രീ ഈ ബൃഹത്ദൗത്യം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഹരിത തിരഞ്ഞെടുപ്പ് ഉറപ്പാക്കാനും തിരഞ്ഞെടുപ്പുവേളയില്‍ ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവു കുറയ്ക്കാനും ലക്ഷ്യമിട്ടാണ് കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള തീരുമാനം. ഭക്ഷണത്തിനായി പ്രത്യേക തുക ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിട്ടുണ്ട്.ജില്ലയില്‍ 11 നിയോജക മണ്ഡലങ്ങളിലായുള്ള പോളിങ് ബൂത്തുകളിലാണ് ഭക്ഷണം എത്തിക്കുക. തിരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ച പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം എന്നിവയും നല്‍കുന്നത് കുടുംബശ്രീ കഫെ, ജനകീയ ഹോട്ടല്‍, അയല്‍ക്കൂട്ടം എന്നിവ മുഖേനയാണ്.

ജില്ലയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വെല്‍ഫെയര്‍ നോഡല്‍ ഓഫീസര്‍ ചുമതല കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്കാണ്.കഫെ യൂണിറ്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പുവേളയില്‍ സംഘടിതമായി കാറ്ററിങ് നടത്താന്‍ കുടുംബശ്രീ സജ്ജമാണ്. ഇതാദ്യമായല്ല കുടുംബശ്രീ ഈ ദൗത്യം ഏറ്റെടുക്കുന്നത്. കഴിഞ്ഞ ലോക്സഭാ, നിയമസഭാ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും ഭക്ഷണം എത്തിക്കുന്നതില്‍ നേതൃത്വം നല്‍കിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here