എങ്ങനെ ഇളനീർ പുഡ്ഡിംഗ് ഉണ്ടാക്കാം എന്ന് നോക്കാം

ആവശ്യ സാധനങ്ങൾ:

പാൽ – 1 1/2 കപ്പ്‌
കോൺഫ്ലോർ – 1/4 കപ്പ്‌
പഞ്ചസാര – 3/4 അഥവാ കണ്ടൻസ്ഡ് മിൽക്ക് -1 കപ്പ്‌
ഇളനീർ (വെള്ള ഭാഗം ) അതിന്റെ വെള്ളത്തിൽ അരച്ചത് – 1/2 കപ്പ്‌
ഏലയ്ക്കാപ്പൊടി -1/2 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം:

ചേരുവകൾ എല്ലാം ഒരു പാനിൽ കൂട്ടി യോജിപ്പിച്ചു ചൂടാക്കുക, കൈ എടുക്കാതെ ഇളക്കുക.

കട്ടിയായ ശേഷം ഫ്രൈയിങ് പാനിൽ നിന്ന് ഒരു ബൗളിൽ അൽപം എണ്ണ തേച്ചു അതിലേക്കു പകർത്തുക.

ചൂടു കുറഞ്ഞ ശേഷം 30 മിനിറ്റു ഫ്രിജിൽ വയ്ക്കുക.

അതിനു ശേഷം ഒരു പ്ലേറ്റിലേക്കു കമഴ്ത്തി എടുത്തു മുകളിൽ ഇഷ്ടമുള്ള രീതിയിൽ അലങ്കരിച്ചു വിളമ്പാം.

LEAVE A REPLY

Please enter your comment!
Please enter your name here