കാ​സ​ര്‍​ഗോ​ഡ്: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് കേ​ള്‍​വി- സം​സാ​ര പ​രി​മി​ത​ര്‍​ക്കാ​യി ആം​ഗ്യ ഭാ​ഷ​യി​ലു​ള്ള വീ​ഡി​യോ കോ​ള്‍ സം​വി​ധാ​ന​വും സ​പ്ത​ഭാ​ഷ ക​ണ്‍​ട്രോ​ള്‍ റൂം ​സം​വി​ധാ​ന​വും ആ​രം​ഭി​ച്ചു. ജി​ല്ലാ വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ഇ​മ്പ​ശേ​ഖ​ര്‍ വീ​ഡി​യോ കോ​ള്‍ വ​ഴി സം​സാ​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ജ്യ​ത്ത് ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഒ​റ്റ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്നും 11 ഭാ​ഷ​യി​ല്‍ സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്. ജി​ല്ല​യ്ക്ക് പു​റ​മേ സം​സ്ഥാ​ന​ത്തെ കേ​ള്‍​വി- സം​സാ​ര പ​രി​മി​ത​രി​ലെ ആ​ര്‍​ക്കും ആം​ഗ്യ ഭാ​ഷ​യി​ലു​ള്ള വീ​ഡി​യോ കോ​ള്‍ സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

ഇ​ല​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള്‍ റൂം ​ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍ ആ​ദി​ല്‍ മു​ഹ​മ്മ​ദാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത ആ​ളു​ക​ളു​ടെ സം​ശ​യ​ങ്ങ​ളും പ​രാ​തി​ക​ളും കൃ​ത്യ​മാ​യി ദൂ​രീ​ക​രി​ക്കാ​നാ​ണ് ഇ​ങ്ങ​നെ​യൊ​രു സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.25 വ​രെ ആം​ഗ്യ​ഭാ​ഷ കോ​ള്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കും.

രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ 9947824180, 7558068930, 9048641188 എ​ന്നീ വാ​ട്സ് ആ​പ്പ് ന​മ്പ​റി​ല്‍ വീ​ഡി​യോ കോ​ള്‍ ചെ​യ്യാം. വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സി​ലെ ക്ല​ര്‍​ക്ക് ടി.​പ​വി​ത്ര​ന്‍, സീ​നി​യ​ര്‍ ഗ്രേ​ഡ് ടൈ​പ്പി​സ്റ്റ് അ​ബു​ള്‍ റ​ഹീം, ജി​എ​സ്ടി ടൈ​പ്പി​സ്റ്റ് അ​തു​ല്‍ രാ​ജ് എ​ന്നി​വ​രാ​ണ് വീ​ഡി​യോ കോ​ള്‍ മു​ഖേ​ന ആം​ഗ്യ ഭാ​ഷ​യി​ലൂ​ടെ സം​ശ​യ നി​വാ​ര​ണം ന​ട​ത്തു​ക.

LEAVE A REPLY

Please enter your comment!
Please enter your name here