കൽപ്പറ്റ: വയനാട് ജില്ലയിലെ ടൂറിസം മേഖലയിലുണ്ടായ പ്രതിസന്ധിക്ക് ഒരു രക്തസാക്ഷി. കുറുവ ദ്വീപിനടുത്ത് ഭക്ഷണശാല നടത്തുന്ന സെബാസ്റ്റ്യൻ (60) ആണ് കച്ചവടം നിലച്ചതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിൽ ആത്മഹത്യ ചെയ്തത്.

വന്യമൃഗശല്യത്തിന്റെ പേരിൽ ജില്ലയിലെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചതിനെ തുടർന്ന് ഈ മേഖല ആഴ്ചകളായി കടുത്ത പ്രതിസന്ധിയിലാണ്. വനം വകുപ്പ് വാച്ചർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ കുറുവ ദ്വീപും അടച്ചിരുന്നു. ഇതോടെയാണ് സെബാസ്റ്റ്യന്‍റെ ഹോട്ടൽ പൂട്ടുകയും വരുമാനം നിലക്കുകയും ചെയ്തത്.സെബാസ്റ്റ്യൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. വീടിനു പുറകിലെ മരക്കൊമ്പിലാണ് സെബാസ്റ്റ്യൻ തൂങ്ങിമരിച്ചത്. ഭാര്യ: ഷീബ. മക്കൾ: നീതു, റീതു, നിതിൻ.

LEAVE A REPLY

Please enter your comment!
Please enter your name here