തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ അനസ്തേഷ്യ മരുന്നുകൾ കൈകാര്യം ചെയ്യുന്നത് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ. ഒരു വര്‍ഷത്തിനിടെ തിരുവനന്തപുരം ജില്ലയിൽ മാത്രം അനസ്തേഷ്യ മരുന്ന് കുത്തിവച്ച് മൂന്ന് ഡോക്ടർമാരാണ് ആത്മഹത്യ ചെയ്തത്.ശസ്ത്രക്രിയകൾ വേദനരഹിതമാക്കുന്ന അനസ്തേഷ്യ മരുന്നുകൾ ജീവനൊടുക്കാനുള്ള ടൂളായി മാറുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 10 ന് ആത്മഹത്യ ചെയ്ത ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ബിപിന്‍, ഡിസംബര്‍ അഞ്ചിന് സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഡോ. ഷഹ്ന, ഒടുവില്‍ ഇന്നലെ ആത്മഹത്യ ചെയ്ത സീനിയര്‍ റസിഡന്റ് ഡോ. അഭിരാമി. മൂന്നുപേരും മരിച്ചത് അമിത അളവില്‍അനസ്‌ത്യേഷ്യ മരുന്ന് കുത്തിവച്ച്.

പ്രൊപ്പൊഫോള്‍, കീറ്റമിന്‍, എറ്റോമിഡേറ്റ് എന്നീ മരുന്നുകളാണ് ജനറല്‍ അനസ്‌തേഷ്യയ്ക്കായി പൊതുവേ ഉപയോഗിക്കുന്നത്. അമിത അളവില്‍ ഇത് ശരീരത്തില്‍ എത്തിയാല്‍ പേശികളുടെ പ്രവര്‍ത്തനം നിലയ്ക്കും. പതിയെ ഉറക്കത്തിലേക്കും, പിന്നാലെ മരണത്തിലേക്ക്. അനസ്തേഷ്യ മരുന്നുകൾ കൈകാര്യം ചെയ്യുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടെങ്കിലും ആശുപത്രികളിൽ അത് പാലിക്കപ്പെടുന്നില്ല.

പ്രസ്ക്രിപ്ഷൻ പോലുമില്ലാതെ ആർക്കും മരുന്ന് തരപ്പെടുത്താൻ കഴിയുന്ന സാഹചര്യമാണുള്ളത്. ഫാർമസി സ്റ്റോറുകളിൽ നിന്ന് ഏതൊക്കെ യൂണിറ്റുകളിലേക്ക് മരുന്ന് പോയെന്നോ എത്ര ഡോസ് ഉപയോഗിച്ച് എന്നോ കണക്കുകൾ സൂക്ഷിക്കാറില്ല. അനസ്തേഷ്യ മരുന്നുകളുടെ ദുരുപയോഗത്തിന് കാരണമായി ഡോക്ടർമാർ അടക്കം ചൂണ്ടിക്കാണിക്കുന്നതും ഈ തെറ്റായ കീഴ്വഴക്കമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here