കോഴി​ക്കോട്: പുതിയ റെക്കോഡ് താണ്ടി മഞ്ഞലോഹത്തിന് ഇന്നും വില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 6,575 രൂപയും പവന് 52,600 രൂപയുമായി.

വിവിധ രാഷ്ട്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന അനിശ്ചിതത്വവും ലോകമെമ്പാടും സ്വർണത്തോടുള്ള താൽപര്യവും വിലവർധനക്ക് ഇടയാക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കേന്ദ്ര ബാങ്കുകൾ അടക്കം വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വില വർധന തുടരാൻ കാരണമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here