വാ​ഷിം​ഗ്ഡ​ണ്‍ ഡി​സി: മൂ​ന്നാ​ഴ്ച മു​മ്പ് അ​മേ​രി​ക്ക​യി​ല്‍ കാ​ണാ​താ​യ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്നു​ള്ള മു​ഹ​മ്മ​ദ് അ​ബ്ദു​ള്‍ അ​ര്‍​ഫാ​ത്താ​ഫി​നെ(25) ആ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക്ലീ​വ്ലാ​ന്‍​ഡ് സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​ണ്.

വി​ദ്യാ​ര്‍​ഥി​ക്കാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന് രാ​വി​ലെ ഇ​യാ​ളെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ന്യൂ​യോ​ര്‍​ക്കി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി മ​ര​ണം കു​ടും​ബ​ത്തെ അ​റി​യ​ക്കു​ക​യാ​യി​രു​ന്നു. 2023ല്‍ ​ആ​ണ് മു​ഹ​മ്മ​ദ് അ​ബ്ദു​ള്‍ അ​ര്‍​ഫാ​ത്താ​ഫ് യു​എ​സി​ലെ​ത്തി​യ​ത്.മു​ഹ​മ്മ​ദ് അ​ബ്ദു​ള്‍ അ​ര്‍​ഫാ​ത്തി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഈ ​വ​ര്‍​ഷം യു​എ​സി​ല്‍ മ​ര​ണ​പ്പെ​ടു​ന്ന 11- മ​ത്തെ ഇ​ന്ത്യ​ക്കാ​ര​നാ​ണ് ഇ​ദ്ദേ​ഹം. മ​രി​ച്ച​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും വി​ദ്യാ​ര്‍​ഥി​ക​ളാ​യി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യു​ള്ള മ​ര​ണ​ങ്ങ​ള്‍ യു​എ​സി​ലെ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​വ​രു​ടെ കു​ടുംബ​ങ്ങ​ളെ​യും ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here