കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴില്‍ ബെംഗളൂരുവിലുള്ള സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍ സയന്റിസ്റ്റ്-ബി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 122 ഒഴിവുണ്ട്.

കോര്‍ ഗ്രൂപ്പുകള്‍ (ബ്രാക്കറ്റില്‍ വിഷയങ്ങള്‍/സ്‌പെഷ്യലൈസേഷന്‍): ക്രോപ്പ് സയന്‍സസ്-ക (ജെനറ്റിക്‌സ് ആന്‍ഡ് പതോളജി, പ്ലാന്റ് ജെനറ്റിക് റിസോഴ്സസ്), ക്രോപ്പ് സയന്‍സസ്-കക (സെറികള്‍ച്ചര്‍, എന്റമോളജി, പ്ലാന്റ് പതോളജി), ക്രോപ്പ് സയന്‍സസ്-III (പ്ലാന്റ് ഫിസിയോളജി, മോളിക്യുലാര്‍ ബയോളജി ആന്‍ഡ് ബയോടെക്നോളജി), വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ്-ക (ആനിമല്‍ ന്യൂട്രീഷ്യന്‍), നാച്വറല്‍ റിസോഴ്സ് മാനേജ്മെന്റ്-I (ഫോറസ്ട്രി, അഗ്രിക്കള്‍ച്ചറല്‍ ഫിസിക്‌സ്, എന്‍വയണ്‍മെന്റല്‍ സയന്‍സ്), നാച്വറല്‍ റിസോഴ്സ് മാനേജ്മെന്റ്-II (അഗ്രോണമി, സോയില്‍ സയന്‍സ്), അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്‌സ് ആന്‍ഡ് അഗ്രിബിസിനസ് മാനേജ്മെന്റ് (അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്‌സ്, അഗ്രിബിസിനസ് മാനേജ്മെന്റ്), അഗ്രിക്കള്‍ച്ചറല്‍ എക്‌സ്റ്റെന്‍ഷന്‍ (അഗ്രിക്കള്‍ച്ചറല്‍ എക്‌സ്റ്റെന്‍ഷന്‍ എജുക്കേഷന്‍), അഗ്രിക്കള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (അഗ്രിക്കള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ്), അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി (ഫാം മെഷീനറി ആന്‍ഡ് പവര്‍ എന്‍ജിനീയറിങ്).അപേക്ഷിക്കേണ്ടവര്‍ 2024-ലെ ഐ.സി.എ.ആര്‍.-എ.ഐ.സി.ഇ.-ജെ.ആര്‍.എഫ്./എസ്.ആര്‍.എഫ്. (പിഎച്ച്.ഡി.) പരീക്ഷ അഭിമുഖീകരിക്കണം. ഇതിന്റെ സ്‌കോര്‍ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ www.csb.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here