ന്യൂഡൽഹി: സിബിഎസ്ഇ ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ട് തവണയാക്കാൻ തീരുമാനം. 2025-26 അദ്ധ്യായന വർഷം മുതലാകും പുതിയ രീതി പ്രാബല്യത്തിൽ വരിക. ഇതിനോടനുബന്ധിച്ച് രണ്ട് തവണ ബോർഡ് പരീക്ഷ നടത്തുന്നതിന് ആവശ്യമായ തയാറെടുപ്പുകൾ നടത്തണമെന്ന് സിബിഎസ്ഇയ്‌ക്ക് നിർദ്ദേശം കൈമാറി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഔദ്യോഗിക അറിയിപ്പ് നൽകിയത്.

കൂടാതെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്നും നിർദ്ദേശത്തിൽ പരാമർശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് മന്ത്രാലയവും സിബിഎസ്ഇയും സ്‌കൂൾ പ്രിൻസിപ്പൽമാരുമായി ചർച്ച നടത്തും. അടുത്ത മാസമാണ് കൂടിക്കാഴ്ചയ്‌ക്ക് വേണ്ടി നിശ്ചയിച്ചിരിക്കുന്നത്.ബിരുദ പ്രവേശനത്തെ ബാധിക്കാത്ത വിധത്തിലാകും പരീക്ഷാ സമയം സജ്ജീകരിക്കുക. അക്കാദമിക് കലണ്ടർ പരിഷ്‌കരിക്കുന്നതിനുള്ള നടപടികൾ സിബിഎസ്ഇ ഇതിനോടകം തന്നെ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ അടുത്ത അദ്ധ്യായന വർഷം മുതൽ സ്‌കൂളുകളിൽ സെമസ്റ്റർ സംവിധാനം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നു. ഇത് ഉപേക്ഷിച്ചതായും സിബിഎസ്ഇ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here