തിരുവനന്തപുരം : 2024 ജനുവരി 19

തിരുവനന്തപുരം: കേന്ദ്ര ഗവൺമെന്റിന്റെ വികസന ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വികസിത് ഭാരത് സങ്കൽപ്പ് യാത്ര തിരുവനന്തപുരം നഗരത്തിൽ ഇന്ന് ( 19.01.2024) ചാക്ക, കരിക്കകം എന്നിവിടങ്ങളിൽ പര്യടനം നടത്തി. 

രാവിലെ സൗത്ത് ഇന്ത്യൻ ബാങ്ക് ചാക്ക ശാഖയിൽ നടന്ന പരിപാടി സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ഫീൽഡ് എക്സിബിഷൻ ഓഫിസർ ജൂണി ജേക്കബ് ഉദ്ഘാടനം ചെയ്തു.


സൗത്ത് ഇന്ത്യൻ ബാങ്ക് ചാക്ക ശാഖ മാനേജർ വിഷ്ണു വി. കുമാർ, തപാൽ വകുപ്പ് ഡവലപ്പ്മെൻ്റ് ഓഫിസർ  ജയിംസ് ജറാൾഡ് എന്നിവർ വിവിധ കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

ഉച്ചയ്ക്ക് ശേഷം കരിക്കകം  കാനറ ബാങ്ക് ശാഖയുടെ നേതൃത്വത്തിൽ നടന്ന പരിപാടി വാർഡ് കൗൺസിലർ ഡി. ജി. കുമാരൻ ഉദ്ഘാടനം ചെയ്തു.കാനറ ബാങ്ക് ഡിവിഷനല്‍ മാനേജര്‍ ലക്ഷ്മി ഫാലലോചനന്‍,  ശാഖ മാനേജർ ആർ.സുജിത്, അസിസ്റ്റൻറ് മാനേജർ ഇ.ബിനുകുമാർ, തപാൽ വകുപ്പ് പബ്ളിക് റിലേഷൻസ് ഇൻസ്പെക്ടർ അമ്പിളി കുമാർ എന്നിവർ വിവിധ പദ്ധതി കളെക്കുറിച്ച്  സംസാരിച്ചു.

നാല് ഉപഭോക്താക്കൾക്ക് ഉജ്ജ്വല യോജനയുടെ കീഴിൽ സൗജന്യ ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്തു. മൂന്ന് ചെറുകിട കച്ചവടക്കാർക്ക് പി എം സ്വാനിധി പദ്ധതിയുടെ അനുമതി പത്രവും ഒരാൾക്ക് മുദ്ര ലോണിൻ്റെ അനുമതി പത്രവും  വിതരണം ചെയ്തു.

കോർപറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലും ആറ്റിങ്ങൽ, വർക്കല, നെയ്യാറ്റിൻകര, നെടുമങ്ങാട് മുനിസിപ്പാലിറ്റികളിലും വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഈ മാസം 25 വരെ പര്യടനം നടത്തും.

ലീഡ് ബാങ്ക്  നേതൃത്വം നൽകുന്ന പരിപാടിയിൽ ആധാർ അപ്ഡേഷൻ സൗകര്യങ്ങൾ, HLL ലൈഫ് കെയർ ലിമിറ്റഡ് ഹിന്ദ് ലാബിൻ്റെ സൗജന്യ മെഡിക്കൽ ക്യാമ്പ്, കേന്ദ്ര സർക്കാരിൻ്റെ വിവിധ സാമൂഹിക സുരക്ഷ സ്‌കീമുകളിൽ റജിസ്റ്റർ ചെയ്യാനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിൻ്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള ലഘു വിഡിയോ ചിത്രവുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ വികസിത് ഭാരത് സങ്കൽപ്പ് യാത്ര വാനും ഉണ്ടാകും.

 വികസിത് ഭാരത് സങ്കൽപ്പ് യാത്ര പരിപാടി നാളെ  ( (19.01.2024 ) കഴക്കൂട്ടം (കാനറ ബാങ്ക്), പാറ്റൂർ ( ഫെഡറൽ ബാങ്ക്) എന്നിവിടങ്ങളിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here