കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ മേരി ക്വിൻസ് ആശുപത്രിക്ക് സമീപമുണ്ടായ വാഹന അപകടത്തിൽ ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി പാലമ്പ്ര മാളിയേക്കൽ കോളനി കൈതമനക്കൽ പവിൽ രാജ് (41) ആണ് മരിച്ചത്.ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു അപകടം നടന്നത് . ബൈക്കിൽ വീട്ടിലേക്കു പോവുകയായിരുന്ന പവിൽ രാജിനെ എതിരെവന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയതിനാൽ, വാഹനം തിരിച്ചറിയുവാൻ സാധിച്ചില്ല . റോഡിൽ ഗുരുതരാവസ്ഥയിൽ കിടക്കുകയായിരുന്ന പവിൽ രാജിനെ, അതുവഴി എത്തിയ യാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here