തിരുവനന്തപുരം: രണ്ടുവയസ്സുള്ള പെൺകുഞ്ഞിനെ അജ്ഞാതൻ തട്ടിക്കൊണ്ടു പോയതായി പരാതി. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. റെയിൽവേ സ്റ്റേഷനു സമീപം താമസിച്ചിരുന്ന ബിഹാർ സ്വദേശികളായ അമർദീപ്–റബീന ദേവി എന്നിവരുടെ കുഞ്ഞ് ദേവിയെയാണ് കാണാതായത്. ഓൾസെയിന്റ്സ് കോളജിനു സമീപത്തുനിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ പൊലീസ് വ്യാപക പരിശോധന നടത്തിവരികയാണ്.അമർദീപ്–റബീന ദേവി ദമ്പതികൾക്ക് നാലു കുട്ടികളാണുള്ളത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് രണ്ടു വയസ്സുകാരിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. ഒരുമണിക്കു ശേഷം ഉണർന്നപ്പോൾ കുട്ടിയെ കണ്ടില്ലെന്നാണ് ഇവർ പൊലീസിനു നൽകിയ മൊഴി.സംശയാസ്പദമായ സാഹചര്യത്തിൽ ഒരു സ്കൂട്ടർ സമീപത്തു കണ്ടതായി മൊഴിയുണ്ട്. മഞ്ഞ സ്കൂട്ടറാണ് വന്നതെന്നും അതിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കാണാതായ കുഞ്ഞിന്റെ മൂത്ത സഹോദരൻ വെളിപ്പെടുത്തി. സ്കൂട്ടറിൽ രണ്ടു പേർ ഉണ്ടായിരുന്നതായും സംശയമുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here