കൊച്ചി: വാട്ടര്‍ മെട്രോ ഏപ്രില്‍ 21 ഞായറാഴ്ച മുതല്‍ ഫോര്‍ട്ട്‌കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കും. ഹൈക്കോര്‍ട്ട് ജംങ്ഷന്‍ ടെര്‍മിനലില്‍ നിന്നുള്ള സര്‍വീസിന് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20-30 മിനിറ്റ് ഇടവേളകളില്‍ സര്‍വീസ് നടത്താനാണ് തീരുമാനം.സര്‍വീസിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി കെ.എം.ആര്‍.എല്‍. അറിയിച്ചു. ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തിയായി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് പുതിയ ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ ബോട്ടിന്റെയും ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയല്‍ റണ്‍ പൂര്‍ത്തിയായതോടെയാണ് സര്‍വീസ് ആരംഭിക്കുന്നത്.

പൊതുജനങ്ങള്‍ക്കൊപ്പം, വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ട്‌കൊച്ചിയിലേക്ക് സഞ്ചാരികള്‍ക്കും ഗതാഗതക്കുരുക്കില്‍ പെടാതെ എത്തിച്ചേരാന്‍ വാട്ടര്‍ മെട്രോ സര്‍വ്വീസ് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് കെ.എം.ആര്‍.എല്‍. വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here