തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​ന്നു നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഇ​ന്നു മു​ത​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. ഏ​പ്രി​ൽ നാ​ലു വ​രെ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​മെ​ങ്കി​ലും അ​വ​ധി ദി​വ​സ​ങ്ങ​ൾ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ഞ്ചു ദി​വ​സം മാ​ത്ര​മാ​ണ് പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​നു ല​ഭി​ക്കു​ക.നി​യു​ക്ത വ​ര​ണാ​ധി​കാ​രി​യു​ടെ​യും ഉ​പ​വ​ര​ണാ​ധി​കാ​രു​ടെ​യും മു​ന്പാ​കെ അ​വ​ധി​ദി​വ​സ​ങ്ങ​ൾ ഒ​ഴി​കെ രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം.

ദുഃ​ഖ​വെ​ള്ളി ദി​വ​സ​മാ​യ നാ​ളെ​യും 31ന് ​ഞാ​യ​റാ​ഴ്ച​യും ബാ​ങ്ക് വാ​ർ​ഷി​ക ക​ണ​ക്കെ​ടു​പ്പു ദി​വ​സ​മാ​യ ഏ​പ്രി​ൽ ഒ​ന്നി​നും പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നാ​കി​ല്ല. കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളാ​യ മാ​ർ​ച്ച് 28, 30, ഏ​പ്രി​ൽ ര​ണ്ട്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം.സൂ​ക്ഷ്മ പ​രി​ശോ​ധ​ന ഏ​പ്രി​ൽ അ​ഞ്ചി​നു ന​ട​ക്കും. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ എ​ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here