പു​ൽ​പ്പ​ള്ളി: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കാ​നാ​യി രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ലെ​ത്തി. ബേ​ലൂ​ർ മ​ഖ്ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​ജീ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് രാ​ഹു​ൽ ആ​ദ്യ​മെ​ത്തി​യ​ത്.കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റു മ​രി​ച്ച പി.​വി. പോ​ളി​ന്‍റെ പാ​ക്ക​ത്തെ വീ​ടും രാ​ഹു​ൽ സ​ന്ദ​ർ​ശി​ക്കും. ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ കൊ​ല്ല​പ്പെ​ട്ട മൂ​ട​ക്കൊ​ല്ലി സ്വ​ദേ​ശി പ്ര​ജീ​ഷി​ന്‍റെ വീ​ടും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കും.ക​ണ്ണൂ​രി​ൽ നി​ന്ന് റോ​ഡു​മാ​ർ​ഗ​മാ​ണ് രാ​ഹു​ൽ പ​ട​മ​ല​യി​ലെ​ത്തി​യ​ത്. ക​ൽ​പ്പ​റ്റ​യി​ൽ പി​ഡ​ബ്യൂ​ഡി റ​സ്റ്റ് ഹൗ​സി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ രാ​ഹു​ൽ വി​ല​യി​രു​ത്തും.ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​ക്ക് ചെ​റി​യ ഇ​ട​വേ​ള ന​ല്‍​കി​യാ​ണ് രാ​ഹു​ല്‍ വ​യ​നാ​ട്ടി​ല്‍ എ​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here