കോട്ടയം: മഴക്കാലപൂർവ ശുചീകരണ പ്രവർത്തികളുടെ ഭാഗമായി തദ്ദേശ വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ വാർഡുകൾ തോറും കർമപദ്ധതി തയാറാക്കും. മേയ് 20ന് മുമ്പ് മഴക്കാല പൂർവ ശുചീകരണപ്രവർത്തികൾ പൂർത്തിയാക്കാനും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഓഫീസിന്റെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ യോഗത്തിൽ തീരുമാനമായി.  മാലിന്യം കുമിഞ്ഞുകിടക്കുന്ന ഇടങ്ങളിൽ( ഗാർബേജ് വൾനറബിൾ പോയിന്റ്) അവശേഷിക്കുന്ന മാലിന്യങ്ങൾ ഉടൻ നീക്കാനും യോഗത്തിൽ തീരുമാനമായി. തൊഴിലുറപ്പ് പ്രവർത്തികളുടെ ഏപ്രിൽ, മേയ്് മാസത്തെ കർമപദ്ധതിയിൽ തോടുകളുടെ ആഴം കൂട്ടൽ, നീരൊഴുക്ക് വർധിപ്പക്കൽ പദ്ധതികൾക്കു പ്രാധാന്യം നൽകും. ഈ പ്രവർത്തികൾ ഏപ്രിൽ 25ന് അകം പൂർത്തിയാക്കും. തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെ നേതൃത്വത്തിൽ എല്ലാദിവസവും പദ്ധതി പുരോഗതി വിലയിരുത്തും. ഹരിതകർമസേനാംഗങ്ങളുടെ ഭവനസന്ദർശനവേളയിൽ വീടുകളിൽ ജൈവമാലിന്യസംസ്‌കരണത്തിനുള്ള സംവിധാനമുണ്ടോയെന്നു വിലയിരുത്തും. മിനി എം.സി.എഫുകൾ നിറഞ്ഞും സമീപത്തും നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരമാനമായി. ശുചിത്വമിഷൻ ജില്ലാ കോഓഡിനേറ്റർ ലഷ്്മി പ്രസാദ്, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെസി ജോയി സെബാസ്റ്റിയൻ, തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here