ആ​ല​പ്പു​ഴ: 2024 ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യാ​ൻ 12-ഡി ​ഫോ​റ​ങ്ങ​ൾ ബൂ​ത്ത് ലെ​വ​ൽ ഓ​ഫി​സ​ർ​മാ​ർ (ബി.​എ​ൽ.​ഒ) ഞാ​യ​റാ​ഴ്ച മു​ത​ൽ വി​ത​ര​ണം ചെ​യ്യും.85 വ​യ​സ്സ് മു​ക​ളി​ലു​ള്ള​വ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വോ​ട്ട​ർ​മാ​ർ​ക്കു​മാ​ണ് 12-ഡി ​ഫോ​റ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ഏ​പ്രി​ൽ ഒ​ന്നി​ന് മു​മ്പ്​ പൂ​രി​പ്പി​ച്ച് ന​ൽ​കു​ന്ന​വ​ർ​ക്കാ​ണ് പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം. പ്രാ​യാ​ധി​ക്യം​കൊ​ണ്ട്​ ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പോ​ളി​ങ്​ കേ​ന്ദ്ര​ത്തി​ൽ പോ​കാ​തെ വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്. സെ​ക്ട​ർ ഓ​ഫി​സ​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ബി.​എ​ൽ.​ഒ​മാ​ർ വീ​ടു​ക​ളി​ൽ ഫോ​റ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഏ​പ്രി​ൽ ഒ​ന്നി​ന് മു​മ്പ്​ പൂ​രി​പ്പി​ച്ച ഫോ​റ​ങ്ങ​ൾ തി​രി​കെ ന​ൽ​ക​ണംജ​നു​വ​രി 22ന്​ ​പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ർ പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ർ​ഹ​രാ​യ സ​മ്മ​തി​ദാ​യ​ക​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച്​ വോ​ട്ട് ചെ​യ്യു​ന്ന​വ​രു​ടെ പ​ട്ടി​ക വ​ര​ണാ​ധി​കാ​രി ത​യാ​റാ​ക്കും. പോ​ളി​ങ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ സ​ന്ദ​ർ​ശി​ച്ച് പോ​സ്റ്റ​ൽ ബാ​ല​റ്റ് സു​ര​ക്ഷി​ത​മാ​യി ന​ൽ​കും. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ന​ൽ​കു​ന്ന ബാ​ല​റ്റ് കൈ​പ്പ​റ്റി അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കു​മെ​ന്ന് ഇ​ല​ക്ഷ​ൻ വി​ഭാ​ഗം അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here