വർക്കല : ഉച്ചയ്ക്ക് 1.30 ഓടെ പാപനാശം ഓവിനു സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം പാപനാശം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥി അഞ്ചൽ സ്വദേശി അഖിലി (21) നെയാണ് കാണാതായത്. ഇന്നലെ രാത്രി 7.15-ഓടെ പാപനാശം ബലി മണ്ഡപത്തിന് സമീപമായിരുന്നു അപകടം. നാല് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ അഖിലിനെ കടലിൽ കാണാതാകുകയായിരുന്നു.

രാത്രി വൈകിയും കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താനായിരുന്നില്ല.താലൂക്ക് തഹസിൽദാർ, പാരിപ്പള്ളി മെഡിക്കൽ കോളജിലെ പ്രൊഫസർമാര്‍ എന്നിവർ ഇന്നലെ രാത്രി സംഭവ സ്ഥലത്ത് എത്തിയിരുന്നു.ഇന്ന് രാവിലെയോടെ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചു. കോസ്റ്റൽ പൊലീസ്ന്റെ നേതൃത്വത്തിൽ തന്നെയാണ് തിരച്ചിൽ. ടൂറിസം പോലീസിന്റെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികളുടെ സേവനവും പൊലീസ് തേടിയിരുന്നു. ഉച്ചയോടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹംപാപനാശം ഓവിനു സമീപം കരയ്ക്ക് അടിഞ്ഞ നിലയിൽ കാണപ്പെട്ടത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here