കൊച്ചി: വില്പനയ്ക്കെത്തിച്ച കഞ്ചാവും കഞ്ചാവ് ഓയിലുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. വയനാട് സ്വദേശികളായ വൈത്തിരി മണ്ണില്‍ വീട്ടില്‍ മുബഷീര്‍ (21), വെള്ളാരംകുന്ന് മണിക്കോത്തുപറമ്പില് മുഹമ്മദ് അഫ്സല് (24) എന്നിവരെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയില്‍നിന്ന് 3.776 കിലോ കഞ്ചാവും 738 ഗ്രാം കഞ്ചാവ് ഓയിലും പിടിച്ചെടുത്തു.ഇന്ന് പുലര്‍ച്ചെ ഒന്നിന് ഇടപ്പള്ളി പാലക്കപ്പറമ്പ് റോഡില്‍ എളമക്കര പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം പിടിയിലായത്.ലഹരിയുടെ ഉറവിടത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.