കോന്നി: തൊട്ടിലിന്‍റെ കയർ കഴുത്തിൽ കുരുങ്ങി അഞ്ചുവയസ്സുകാരി മരിച്ചു. കോന്നി ചെങ്ങറ മൂന്നാം വാർഡിൽ ഹരിവിലാസം ഹരിദാസ് – നീതു ദമ്പതികളുടെ അഞ്ചുവയസ്സുള്ള മകൾ ഹൃദ്യ ആണ് മരിച്ചത്.

സംഭവസമയം മുത്തച്ഛൻ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അനുജത്തിയെ കിടത്തുന്ന തൊട്ടിലിന് അരികിലാണ്​ ഹൃദ്യ ഉണ്ടായിരുന്നത്. ഈ സമയം സമീപത്തെ പറമ്പിൽ പോയി തിരികെവരുമ്പോൾ കഴുത്തിൽ തൊട്ടിലിന്‍റെ കയർ കുരുങ്ങി തറയിൽ കിടക്കുന്ന കുട്ടിയെ ആണ് മുത്തച്ഛൻ കാണുന്നത്.തുടർന്ന്, കുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പത്തനംതിട്ട മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

LEAVE A REPLY

Please enter your comment!
Please enter your name here