ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങൾക്കു മുൻകൂർ അനുമതി വേണം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ സുവിധ പോർട്ടൽ (https://suvidha.eci.gov.in/pc/public/login ) വഴി യോഗങ്ങൾ, റാലി,വാഹനങ്ങൾ, താൽക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ്, ലൗഡ്സ്പീക്കർ എന്നിവയ്ക്ക് അനുമതി തേടാം. പരിപാടി സംഘടിപ്പിക്കുന്നതിന് 48 മണിക്കൂർ മുമ്പ് അപേക്ഷ നൽകണം. അനുമതി ഇല്ലാതെ യോഗങ്ങളും റാലികളും നടത്തിയാൽ മാതൃകാപെരുമാറ്റച്ചട്ടലംഘനമായി കണക്കാക്കിനിയമനടപടി സ്വീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here