കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ ഒഴിവാകുന്നതിനായി അപേക്ഷ നൽകിയാൽ പരിഗണിക്കുന്നതിന് ജില്ലാ ഓർഡർ സെൽ രൂപീകരിച്ചു. സബ്് കളക്ടർ ചെയർമാനും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അപേക്ഷ പരിശോധിച്ചു തീരുമാനമെടുക്കുക. ഗുരുതരമായ ആരോഗ്യ കാരണങ്ങളാൽ ഡ്യൂട്ടി ചെയ്യുവാൻ സാധിക്കാത്തവർ മെഡിക്കൽ സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകൾ സഹിതവും പങ്കാളികൾക്ക് ഇരുവർക്കും പോളിംഗ് ഡ്യൂട്ടി ലഭിച്ചിട്ടുണ്ടെങ്കിൽ ഒരാളെ ഒഴിവാക്കണമെങ്കിൽ നിയമന ഉത്തരവുകൾ സഹിതവും, തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരം ഒഴിവാക്കപ്പെട്ട വിഭാഗത്തിൽ പെടുന്നവർക്ക് നിയമനം ലഭിച്ചാൽ നിയമന ഉത്തരവ് സഹിതവും ജില്ലാ ഓർഡർ സെല്ലിന് നിശ്ചിത മാതൃകയിൽ അപേക്ഷ നൽകാം. നിയമന ഉത്തരവിലെ പരിശീലന തീയതിക്കു മുമ്പാണ് അപേക്ഷ നൽകേണ്ടത്.സെല്ലിൽ ലഭിക്കുന്ന അപേക്ഷകൾ അനുബന്ധ രേഖകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കും. തെരഞ്ഞെടുപ്പ് ചുമതലയിൽനിന്ന് ഒഴിവാക്കിയവരുടെ വിവരങ്ങൾ അതത് ദിവസം പ്രസിദ്ധീകരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here