മേലാറ്റൂർ: മലപ്പുറം മേലാറ്റൂർ ടൗണിൽ തുണിക്കടയിൽ തീപിടിച്ച്​ ലക്ഷങ്ങളുടെ നാശനഷ്ടം. മണ്ണാർക്കാട് റോഡിലെ പെട്രോൾപമ്പിന്​ മുൻവശത്തുള്ള ബ്ലൂ ഫോർ എം എന്ന മെൻ​സ്​ ഷോപ്പിലാ​ണ്​ തീപിടിത്തമുണ്ടായത്​. ഇന്ന് രാവിലെ 6.30നാണ്​ സംഭവം.

മേലാറ്റൂർ ഏപ്പിക്കാട്​ സ്വദേശിയായ കെ.കെ. നൗഷാദിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ദിവസങ്ങൾക്ക്​ മുമ്പാണ്​ നവീകരിച്ചത്​. തീപിടിത്തത്തിൽ വസ്ത്രശാലയുടെ മുകൾനിലയിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. താഴത്തെ നിലയിൽ ഗ്ലാസുകൾ പൊട്ടി. പെരിന്തൽമണ്ണയിൽ നിന്നെത്തിയ അഗ്നിശമന തീയണച്ചതിനാൽ കൂടുതൽ കടകളിലേക്ക്​ തീപടർന്നില്ല. ഷോർട്ട്​ സർക്യൂട്ടാണ്​ അപകട കാരണമെന്നാണ്​ നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here