കോട്ടയം:വോട്ടെടുപ്പിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വീപ് ( സിസ്റ്റമാറ്റിക് വോട്ടർ എഡ്യൂക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷൻ) കോട്ടയം ആർട്ട് ഫൗണ്ടേഷന്റെ സഹകരണത്തോടെ സി.എം.എസ് കോളജിൽ വച്ച് നടത്തിയ തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയിലാണ് ചിത്രം വരച്ചുകൊണ്ട് ഇരുപതോളം ചിത്രകാരന്മാർ പങ്കാളികളായത്. സ്വീപ് നോഡൽ ഓഫീസറായ പുഞ്ച സ്‌പെഷൽ ഓഫീസർ എം. അമൽ മഹേശ്വർ, ആർട്ട് ഫൗണ്ടേഷൻ കോ-ഓർഡിനേറ്റർ ടി.ആർ. ഉദയകുമാർ, സി.എം.എസ് കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. വർഗീസ് സി ജോഷ്വാ, ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ കോ ഓർഡിനേറ്റർ ഡോ: വിപിൻ കെ വറുഗീസ്, എസ്. പ്രശാന്ത് എസ് എന്നിവർ നേതൃത്വം നൽകി. ചിത്രം വരച്ച് വോട്ട് ചെയ്യാനുള്ള ആഹ്വാനവുമായി ചിത്രകാരന്മാരുടെ സംഘം.

LEAVE A REPLY

Please enter your comment!
Please enter your name here