കാളികാവ്: കർഷകർക്ക് ഏറെ പ്രതീക്ഷ നൽകി കൊക്കോ വില സർവ്വകാല റെക്കാഡിൽ. കഴിഞ്ഞ വർഷം 200 രൂപയായിരുന്ന കൊക്കോയുടെ ഉണങ്ങിയ പരിപ്പിന് വില 800ന് മുകളിണിപ്പോൾ. അന്താരാഷ്ട്ര മാർക്കറ്റിൽ ലഭ്യത കുറഞ്ഞതോടെ ചോക്‌ളേറ്റ് കമ്പനികൾ പരക്കം പായുകയാണെന്നാണ് അന്താരാഷ്ട്ര മാർക്കറ്റ് നൽകുന്ന സൂചന.
എഴുപതുകളിൽ കേരളത്തിന്റെ മലയോരമേഖലയിൽ കൊക്കൊ വിപ്ലവം തന്നെ സൃഷ്ടിച്ചിരുന്നു.പിന്നീട് വില കുത്തനെയിടിഞ്ഞതും ഏറ്റെടുക്കാൻപോലും ആളില്ലാത്തതുമായ സാഹചര്യം വന്നു. തുടർന്ന് ഒട്ടേറെ കർഷകർ കൊക്കൊ തൈകൾ വെട്ടിമാറ്റി.എന്നാലിപ്പോൾ മറ്റേത് വിളയ്ക്കും കിട്ടുന്നതിനേക്കാൾ മുന്തിയ വില കൊക്കോയ്ക്ക് ലഭിക്കുന്നെങ്കിലും സാധനം കിട്ടാനില്ല. കിഴക്കൻ മലയോര മേഖലകളിലാണ് കാര്യമായി കൃഷി നടന്നിരുന്നത്. ചെലവ് കാശ് പോലും കിട്ടുന്നില്ലെന്നതിനാൽ കർഷകർ കൊക്കോയെ അവഗണിച്ചതാണ് തിരിച്ചടിയായത്.
കാര്യമായ ചെലവുകളോ പ്രത്യേക പരിചരണമോ ആവശ്യമില്ലാത്ത കൊക്കൊ നാട്ടിൻപുറങ്ങളിലും മലയോരത്തും ഇടവിളയായാണ് കേരളത്തിൽ കൃഷി ചെയ്യുന്നത് .കേരളത്തിലെ അറുപത് ശതമാനവും കൃഷി ഹൈറേഞ്ച് മേഖലയിലാണ്. ഏറ്റവും മികച്ച ഉത്പന്നവും ഇവിടെനിന്നാണ് ശേഖരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here